രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് പാൽ കുടിക്കാമോ ?

03:30 PM Aug 18, 2025 | Kavya Ramachandran

രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇളംചൂടോടെ പാല്‍ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് ആരോഗ്യത്തിന് നല്ലതാണോ മോശമാണോ എന്ന കാര്യം പലര്‍ക്കും അറിയില്ല. പാലില്‍ ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ട്രിപ്‌റ്റോഫാന്‍ എന്നിവയും പാലില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും പാല്‍ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും. ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍.

പാലിന് മറ്റനേകം ആരോഗ്യഗുണങ്ങളുണ്ട്. പാല്‍ കുടിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന് സഹായകമാണ്. പാലില്‍ വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജന്‍ മനോഹരമായ തിളക്കവും നല്‍കാനും സഹായിക്കും.

പാലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. പാലിലെ പ്രോട്ടീനുകളും ലിപിഡുകളും മുടിയെ ശക്തിപ്പെടുത്തുന്നു. അതേസമയം കാല്‍സ്യം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.