+

എളുപ്പത്തിൽ ഹെൽത്തി ആയൊരു ഷേക്ക് കുടിച്ചാലോ?

ഈ ഷേക്ക് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് ശരീര ഭാരം കുറയ്ക്കുകയും, ഹൃദ്രോഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങളും കുറയുന്നു.

ഈ ഷേക്ക് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് ശരീര ഭാരം കുറയ്ക്കുകയും, ഹൃദ്രോഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങളും കുറയുന്നു.

രാത്രി മുഴുവൻ കുതിർത്ത ഓട്സ് ഒരു കപ്പ്, ഒരു ആപ്പിൾ കഷണങ്ങളാക്കിയത്, ഒരു ടീസ്പൂൺ ന്യൂട്ടല്ല, രുചിയ്ക്കനുസരിച്ച് കറുവപ്പട്ട പൊടി, ഒരു വലിയ ഗ്ലാസിൽ പാൽ എന്നിവയാണ് ഈ മിൽക്ക് ഷേക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ഓട്സ്, ആപ്പിൾ കഷണങ്ങളുടെ പകുതിയും, പാൽ, ന്യൂട്ടല്ല എന്നിവ ഒരു മിക്സിൽ ചേർക്കുക. ഈ ചേരുവകൾ മിൽക്ക് ഷേക്കിന്റെ രൂപത്തിലേക്ക് അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് കറുവപ്പട്ട പൊടിയും ബാക്കിയുള്ള ആപ്പിളും വേണമെങ്കിൽ ന്യൂട്ടല്ലയും ചേർക്കുക. ഈ ഷേക്ക് ഫ്രിഡ്ജിൽ തണുപ്പിച്ച് ആവശ്യാനുസരണം വിളമ്പാം. ഹെൽത്തി മിൽക്ക് ഷേക്ക് റെഡി

facebook twitter