രാത്രി നല്ല ഉറക്കം കിട്ടാന്‍ കുടിക്കേണ്ട പാനീയങ്ങള്‍ അറിയാമോ ?

09:15 AM Apr 07, 2025 | Kavya Ramachandran

1. മഞ്ഞള്‍ പാല്‍ 

പാലിലുള്ള കാത്സ്യം ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്. അതുപോലെ മഞ്ഞളിലെ കുര്‍ക്കുമിനും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

2. തുളസി ചായ 

രാത്രി തുളസി ചായ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

3. പെപ്പർമിന്‍റ്​  ടീ 

പെപ്പർമിന്‍റ്​  ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി പെപ്പർമിന്‍റ്​  ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ബദാം മില്‍ക്ക്

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി ബദാം പാല്‍ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

5. ചെറി ജ്യൂസ് 

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ്  കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

6. കിവി ജ്യൂസ് 

ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ  കിവി ഉറക്കം ലഭിക്കാന്‍ സഹായിക്കും.