+

നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ മാമ്പഴ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നതും നല്ലതാണ്. 
വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 
1. തണ്ണിമത്തന്‍ ജ്യൂസ് 
92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലനിർത്തുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 
2. ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
3. നാരങ്ങാ വെള്ളം 
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
4. ഇളനീര്
പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. 
5. പൈനാപ്പിള്‍ ജ്യൂസ് 
പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. 
6. മാമ്പഴ ജ്യൂസ് 
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ മാമ്പഴ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നതും നല്ലതാണ്
facebook twitter