+

ഭക്ഷണം കഴിച്ചശേഷം ചൂടുവെള്ളം കുടിക്കാമോ?

ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ, അത് പലതരം ആരോഗ്യപ്രശ്ങ്ങൾക്കും ഇടയാക്കും. 
ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ, അത് പലതരം ആരോഗ്യപ്രശ്ങ്ങൾക്കും ഇടയാക്കും. എന്നാൽ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കരുതെന്ന് ചില പ്രചരണങ്ങൾ ഓൺലൈനിലും മറ്റും കാണാറുണ്ട്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമത്രെ. ഇക്കാര്യത്തിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോയെന്ന് നോക്കാം.
ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് വിദഗ്ദരായ ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന കാര്യത്തിൽ ശാസ്ത്രീയ തെളിവുകളില്ലെന്നും ഇവർ പറഞ്ഞു.
ചൂടുവെള്ളം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും രക്തചംക്രമണ പ്രവർത്തനത്തിനും സഹായിക്കും, ഇത് പഞ്ചസാരയുടെ സംസ്കരണത്തിന് ശരീരത്തെ സഹായിക്കും. എന്നാൽ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ കൂടി നോക്കുമ്പോൾ ചൂടുവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലുള്ള സ്വാധീനം വളരെ ചെറുതാണ് ബംഗളുരുവിലെ സീനിയർ ഡയറ്റീഷ്യനാണ് ഡോ. അന്ന മാത്യു ഡേവിഡ് പറയുന്നു.
ദഹനം വർധിപ്പിക്കുകയും ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ചെയ്യുക എന്നതാണ് ഈ പ്രക്രിയയിൽ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സംഭവിക്കുന്നതെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, ചെറുചൂടുള്ള വെള്ളം മാത്രം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞു
facebook twitter