+

ലഹരി ഡോൺ സുൽത്താൻ അകത്തായതോടെ കണ്ണൂരിലേക്കുള്ള മയക്ക്മരുന്ന് ഒഴുക്ക് കുറഞ്ഞു

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ അക്ബർ അലി സുൽത്താന് കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ നെറ്റ് വർക്കുള്ളതായി എക്സൈസ് കണ്ടെത്തി. 


കണ്ണൂർ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ അക്ബർ അലി സുൽത്താന് കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ നെറ്റ് വർക്കുള്ളതായി എക്സൈസ് കണ്ടെത്തി. വളരെ ചുരുങ്ങിയ കാലയളവിൽ കേരളത്തിൽ കഞ്ചാവ് കടത്തിൻ്റെ ഡോണായി മാറുകയായിരുന്നു ഇയാളെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ലഹരി കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. സുൽത്താൻ വഴിയാണ് ഇവിടെങ്ങളിൽ കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നും വിതരണം ചെയ്യുന്നത്. 

ഈ ലഹരി ഇടനാഴി ബംഗ്ളൂര് 'മൈസുര് 'മംഗ്ളൂര് എന്നീ കർണാടകയിലെ വൻനഗരങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. മയക്കുമരുന്ന് ഡോണായി മാറിയ സുൽത്താൻ' പിടിയിലായത് ക്രിമിനൽ സംഘങ്ങൾ കഴിയുന്ന എണ്ണൂരിൽ നിന്നാണ് രാജ്യാന്തര ലഹരി മാഫിയയുമായി ഇയാൾക്കുള്ള ബന്ധവും അന്വേഷിച്ചു വരികയാണ്.തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താനാണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരനെന്ന് എക്സൈസ് പറയുന്നു.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സുൽത്താൻ അക്ബർ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ഇയാൾ നടത്തുന്ന വിദേശ യാത്രകളിലൂടെയാണ് വ്യക്തമായത്.മലയാളസിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുൽത്താൻറെ ഭാര്യ തസ്ലീമക്ക് മാത്രമാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകൂവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

Raji, Taslima, Mahima, and Christina are known by four names; the life of Sultana, a native of Iritty, an accused in the hybrid cannabis case, is as mysterious as a movie plot.

ആലപ്പുഴയിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ആന്ധ്ര തമിഴ് നാട് ബോർഡറിൽ നിന്നാണ് തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി അറസ്റ്റിൽ ആയത്. തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താനാണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണ് സുൽത്താനെന്ന്  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. സുൽത്താൻ അറസ്റ്റിലായതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും ഒഴുക്കും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

facebook twitter