വിമാനത്താവളം വഴി ലഹരിമരുന്നുമായി എത്തിയ മലയാളി അടക്കമുള്ള അഞ്ചു പേരെ സൗദിയില്‍ പിടികൂടി. തായ്‌ലാന്‍ഡില്‍ നിന്നും ഉംറ വീസയില്‍ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും മൂന്നു കിലോയോളം ഹാഷീഷ് ആണ് പിടികൂടിയത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ പിന്തുടര്‍ന്ന് നീക്കങ്ങള്‍ നിരീക്ഷിച്ച് സുരക്ഷാ സേന ഇയാളെ കാത്തുനിന്ന നാലു പേരേയും പിടികൂടി.
ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് സൗദി നടപ്പാക്കുന്നത്.
Trending :