+

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ  നാദവിസ്മയം തീർത്ത് പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. ഇന്ന് രാവിലെയാണ് ശിവമണി ക്ഷേത്രദർശനത്തിന് എത്തിയത്.

കണ്ണൂർ : സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ  നാദവിസ്മയം തീർത്ത് പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. ഇന്ന് രാവിലെയാണ് ശിവമണി ക്ഷേത്രദർശനത്തിന് എത്തിയത്. ഏതു വസ്തുവിലും നാദവിസ്മയം തീർക്കുന്ന ശിവമണി മൃദംഗശൈലേശ്വരിയുടെ മുന്നിലും ഏറെ വ്യത്യസ്തമായാണ് നാദ വിസ്മയം തീർത്തത്.ചെണ്ടയിലും സ്റ്റീൽ പ്ലേറ്റിലും സ്റ്റീൽ പാത്രത്തിലുമാണ് മൃദംഗശൈലേശ്വരിയിൽ അദ്ദേഹം വിസ്മയിപ്പിച്ചത്. 

Drum wizard Sivamani performs a mesmerizing performance in front of the goddess of music, Mridanga Saileshwari.

നെയ് വിളക്കും പൂജകളും വഴിപാട് ചെയ്തു  ഉഷപൂജയും,ശീവേലിയും ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ കൂടെ വിജയ് നീലകണ്ഠൻ ഷിജിൻ  തുടങ്ങിയവർ ഉണ്ടായിരുന്നു. ക്ഷേത്രം ചെയർമാൻ കെ രാമചന്ദ്രൻ, മുരളി മുഴക്കുന്ന്, ജിജേഷ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ക്ഷേത്രം ചെയർമാൻ കെ രാമചന്ദ്രൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ഏകദേശം ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

Drum wizard Sivamani performs a mesmerizing performance in front of the goddess of music, Mridanga Saileshwari.

Drum wizard Sivamani performs a mesmerizing performance in front of the goddess of music, Mridanga Saileshwari.

Drum wizard Sivamani performs a mesmerizing performance in front of the goddess of music, Mridanga Saileshwari.

facebook twitter