മദ്യപിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയാണ് സംഭവം. പ്രദേശവാസികള്‍ മിനാപൂര്‍ എംഎല്‍എ മുന്ന യാദവിനെ വിവരമറിയിക്കുകയും ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ധരംപൂര്‍ ഈസ്റ്റിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സഞ്ജയ് കുമാര്‍ സിങ് മദ്യപിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചു. ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഞ്ചുമാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിന് മുമ്പ് പ്രധാന അധ്യാപകന്‍ ആരോപിച്ചു. 2016 ഏപ്രില്‍ 5 മുതലാണ് ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കിയത്.