+

നബിദിന അവധി പ്രഖ്യാപിച്ച് ദുബൈ

തിരുവോണ ദിവസമാണ് നബിദിനം.

ദുബൈയില്‍ നബിദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ ആദ്യവാരം താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യമാണ് ലഭിക്കുക. സെപ്തംബര്‍ അഞ്ചിന് പൊതു അവധി ആയി പ്രഖ്യാപിച്ചു. ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വാരാന്ത്യ അവധിക്ക് ശേഷം തിങ്കളാഴ്ച ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സെപ്തംബര്‍ എട്ടിനാണ് ഒദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ഇത്തവണ തിരുവോണ ദിവസമാണ് നബിദിനം. പ്രവാസി മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ നീണ്ട അവധിയാണ് ലഭിക്കുക.

ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരത്തെ നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു

facebook twitter