+

അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ആര്‍ടിഎ

നിയമം ലംഘിച്ച കമ്പനികള്‍ക്ക് 50000 ദിര്‍ഹവും വ്യക്തികള്‍ക്ക് 30000 ദിര്‍ഹവും പിഴ ചുമത്തി.

അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരിശോധനയില്‍ നിയമം ലംഘിച്ച് സമാന്തര ടാക്‌സി സേവനം നടത്തിയ 225 വാഹനങ്ങള്‍ പിടിച്ചെടുത്തു.

ദുബായ് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സേവനം നടത്തിയ 90 വാഹനങ്ങള്‍ കണ്ടുകെട്ടി.
ജബല്‍അലിയില്‍ നിന്ന് 49 വാഹനങ്ങളും ശേഷിച്ചവ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. നിയമം ലംഘിച്ച കമ്പനികള്‍ക്ക് 50000 ദിര്‍ഹവും വ്യക്തികള്‍ക്ക് 30000 ദിര്‍ഹവും പിഴ ചുമത്തി.
 

facebook twitter