ചേരുവകള്‍
താറാവ് തൊലിയോട് കൂടി കഷണങ്ങള്‍ ആക്കിയത് - ഒരു കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ആവശ്യത്തിനു
പച്ചമുളക് ചതച്ചത് - 8
ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞത് - 4
സവാള കാല്‍കിലോ കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
കുരുമുളക് പൊടി - 2 സ്പൂണ്‍
മുളക് പൊടി
മല്ലിപൊടി
മഞ്ഞള്‍ പൊടി
വറ്റല്‍ മുളക് - 3
തേങ്ങാപാല്‍ ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും വേറെ വേറെ എടുക്കുക
ഗരം മസാല
കറിവേപ്പില
വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം
താറാവ് തൊലി കളയാതെ കഷണങ്ങള്‍ ആകി എടുക്കണം , അതിലേക്ക് അല്പം കുരുമുളക്, മഞ്ഞള്‍പ്പൊടി, മുളക് പൊടി , ഉപ്പു ഇവ ചേര്‍ത്ത് നന്നായി തിരുമ്മി വെയ്ക്കുക . ഒരു വലിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മൂന്നു വറ്റല്‍ മുളക് നുറുക്കി ഇടുക പിന്നീട് കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞു ചേര്‍ത്തു ഒന്ന് മൂക്കുന്നത് വരെ വഴറ്റുക. ഇതിനു നല്ലൊരു വാസന ഉണ്ടാകും . കറിവേപ്പിലയും ചേര്‍ക്കുക . പിന്നീടു ചതച്ച വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് ഇവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് സവാള ഇട്ടു നന്നായി വഴറ്റുക . പിന്നെ മിക്സ് ചെയ്ത താറാവ് ഇട്ടു നന്നായി വഴറ്റി മൂടി വെച്ചു വേവിക്കുക , പകുതി വേവാകുമ്പോള്‍ . രണ്ടാം പാലില്‍ അല്പം മുളകു പൊടി, മല്ലിപൊടി കുരുമുളകു പൊടി, ഗരം മസാല എല്ലാം കലക്കി താറാവിലേക്ക് ചേര്‍ക്കുക അല്പം ഉപ്പും ചേര്‍ത്ത് വീണ്ടും മൂടി വെച്ച് നന്നായി വേവിക്കുക വെന്തു കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇറക്കാം.
(ഇവിടെ പൊടികള്‍ ആവശ്യാനുസരണം ചേര്‍ക്കാം. തൊലിയുള്ള താറാവിനു രുചി കൂടും അതുകൊണ്ട് തൊലി കളയാതെ എടുക്കാം, വേണ്ട എന്നുള്ളവര്‍ക്കു തൊലി കളയാം. താറാവിന്റെ വേവ് കൂടുതല്‍ ഉള്ളതുകൊണ്ട് കുക്കറില്‍ വെയ്ക്കണമെങ്കില്‍ അതും ആവാം)