+

വഴക്കിനിടെ യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

മഹാരാഷ്ട്രയില്‍ വഴക്കിനിടെ യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. താനെ ജില്ലയിലെ ദിവ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്ബർ പ്ലാറ്റ്ഫോമിനും ആറാം നമ്ബർ പ്ലാറ്റ്ഫോമിനുമിടെയിലാണ് സംഭവം

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ വഴക്കിനിടെ യുവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. താനെ ജില്ലയിലെ ദിവ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്ബർ പ്ലാറ്റ്ഫോമിനും ആറാം നമ്ബർ പ്ലാറ്റ്ഫോമിനുമിടെയിലാണ് സംഭവം.39കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

രാജൻ ശിവനാരായണൻ സിംഗ് എന്നയാളാണ് കേസിലെ പ്രതി. ഇയാള്‍ യുവതിയുമായി വഴക്കുണ്ടാക്കുകയും ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് റെയില്‍വേ പാളത്തിലൂടെ വന്ന ചരക്ക് ട്രെയിനിന് മുന്നിലേക്ക് ഇവരെ തള്ളിയിടുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചു. പ്രതിയെ റെയില്‍വേ പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്തു.

facebook twitter