+

പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ; ആഘോഷിച്ച് വിശ്വാസികൾ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ . കുരിശിൽ തറയ്‌ക്കപ്പെട്ടതിന്റെ മൂന്നാം നാൾ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയാണ് വിശുദ്ധ ഈസ്റ്റർ. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.

ഇന്ന് പുലർച്ചെ തന്നെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. അർധരാത്രി മുതൽ പ്രാർത്ഥനകൾ ആരംഭിച്ചു. 12 മണിക്ക് ഉയിർത്തെഴുന്നേൽപ്പ് ചടങ്ങുകളും പ്രത്യേക കുർബാനയും പള്ളികളിൽ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റർ വിശ്വാസികൾ ആഘോഷിക്കുന്നത്.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ കാത്തോലിക്ക സബ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ശുശ്രൂഷ നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്‌ക്ക് മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകി.
 
facebook twitter