ആവശ്യമുള്ള സാധനങ്ങൾ
പാൽ – നാല് കപ്പ്
പച്ചരി കഴുകിയത് – നാല് ടേബിൾ സ്പൂൺ
പഞ്ചസാര – അര കപ്പ്
ഏലയ്ക്ക ചതച്ചത് – രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
കുക്കറിൽ പാലൊഴിച്ച് തിളപ്പിച്ച് അതിൽ അരി, പഞ്ചസാര, ഏലയ്ക്ക ഇവ ചേർത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. കുക്കർ അടച്ച് രണ്ട് വിസിൽ വരുന്നതുവരെ പാകം ചെയ്യുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം തുറന്ന് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണം ; കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച സേന'
രാജ്യത്തെ എറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ സേനാംഗങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള പോലീസ് സേനയുടെ ഭാഗമാകുന്നുവെന്ന അഭിമാന ബോധം ഉണ്ടാകണമെന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരോട് മുഖ്യമന്ത്രി പറഞ്ഞു. അത്യപൂര്‍വ്വം സേനാംഗങ്ങള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാകണം. ഇടപെടാന്‍ കഴിയുന്നവരോട് മാത്രമെ ഇടപെടാവൂ. ക്രിമിനല്‍ സ്വഭാവം തൊഴിലാക്കി മാറ്റിയവരോട് ചങ്ങാത്തം കൂടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡാണ് രാമവര്‍മപുരത്തെ പ്രധാന പരേഡ് ഗ്രൗണ്ടില്‍ നടന്നത്. ഇവരില്‍ 55 പേര്‍ ബിരുദ ധാരികളും 18 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. മൂന്നുപേര്‍ വീതം എംബിഎഎം ടെക് യോഗ്യതയുള്ളവരും 39 പേര്‍ ബി ടെക് ബിരുദധാരികളുമാണ്.