ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രിയിൽ പഴം കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഇവയിലുള്ള പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാൽ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ഇത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു. ഇത് പലപ്പോഴും ഉറക്കക്കുറവിനും ശ്വാസ സംബന്ധമായ തടസ്സങ്ങൾക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയിൽ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട് തന്നെ രാത്രിയിൽ സ്ഥിരമായി പഴം കഴിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതൽ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.
എന്നാൽ രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ചില ഗുണങ്ങൾ കൂടി നൽകുന്നു. പലപ്പോഴും മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തെ നല്ല രീതിയിൽ വിശ്രമിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സമ്മർദ്ദത്തെ ലഘൂകരിക്കുന്നതിന് നല്ലതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് വാഴപ്പഴം. ഇത് കൂടുതൽ സമയം ഉറങ്ങുന്നതിനും ദൈർഘ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു