മുരിങ്ങയില ഇങ്ങനെ കഴിച്ചാൽ പനങ്കുല പോലെ തലമുടി തഴച്ചുവളരും

12:15 PM Oct 31, 2025 | Kavya Ramachandran


കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. വീട്ടിലൊരു മുരിങ്ങ മരം നിർബന്ധമായും ഉണ്ടാകണമെന്ന് പഴമക്കാർ പറയാറുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ഇലയും കായും തന്നെയാണ് അതിനുകാരണം. മുരിങ്ങയില തോരനായും കറിവച്ചുമൊക്കെ നാം കഴിക്കാറുണ്ട്. എന്നാൽ വേണ്ടപോലെ കഴിച്ചാൽ തലമുടി വളരാൻ ഉത്തമമാണ് മുരിങ്ങയില. പനങ്കുല പോലെ മുടി തഴച്ചുവളരാൻ മുരിങ്ങയില കഴിക്കേണ്ടതിങ്ങനെ..

ദിവസവും മുരിങ്ങയില ചായ കുടിക്കുക. മുടിയുടെ ആരോ​ഗ്യത്തിന് ആവശ്യമായ ആൻ്റിഓക്സിഡന്റ് ഇതുവഴി ലഭിക്കും. രാവിലെ ഒരു സ്മൂത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതിൽ ഒരു സ്പൂൺ മുരിങ്ങയിലപ്പൊടി കൂടി ചേർക്കുക. ഇതുവഴി അയേൺ, പ്രോട്ടീൻ, സിങ്ക് എന്നിവ ശരീരത്തിന് ലഭിക്കും. മുടിയുടെ വളർച്ചയ്‌ക്ക് ഈ പോഷകങ്ങൾ ആവശ്യമാണ്. മുടികൊഴിച്ചിൽ ഉള്ളവരാണെങ്കിൽ മുരിങ്ങയരച്ച പേസ്റ്റ് കാപ്സ്യൂൾ രൂപത്തിലാക്കി കഴിക്കുക. ദിവസവും കഴിച്ചാൽ കൊഴിച്ചിൽ കുറയും. മുരിങ്ങയിൽ ധാരാളം വിറ്റമിൻ എ, സി, ഇ എന്നിവയുണ്ട്. അതിനാൽ ദിവസവും ഉച്ചയൂണിന് അൽപമെങ്കിലും മുരിങ്ങിയില ഉൾപ്പെടുത്തുക. ഇത് മുടിയുടെ വേരുകളെ കരുത്തുറ്റതാക്കും.

വിപണിയിൽ Moringa Oil എന്ന പേരിൽ മുരിങ്ങയില എണ്ണ ലഭ്യമാണ്. ഇതും തലമുടി വളരാൻ നല്ലതാണ്. ആഹാരത്തിൽ മുരിങ്ങയില എണ്ണ ഉൾപ്പെടുത്തി കഴിക്കാം. എന്നാൽ ​ഗർഭിണികൾ ഇതൊഴിവാക്കണം. ഡോക്ടറോട് ചോദിച്ചതിന് ശേഷം ​ഗർഭിണികൾക്ക് കഴിക്കാവുന്നതാണ്.