അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയാരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...
ഒന്ന്...
ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ബദാം കഴിക്കുന്നത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. ഇന്ത്യക്കാർക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പ്രധാനമായും കാരണമാകുന്ന 'ഡിസ്ലിപ്പിഡെമിയ' എന്ന അവസ്ഥ തടയാൻ ഡയറ്റില്‍ ബദാം ഉൾപ്പെടുത്തുന്നതു മൂലം സാധിക്കും. ക്രമം തെറ്റിയ ഹൃദയമിടിപ്പും ഹാർട്ട് ഫ്ലറ്ററും വരാനുള്ള സാധ്യത കുറയ്ക്കാനും ബദാമിനു കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീൻ, ഭക്ഷ്യനാരുകൾ എന്നിവയാല്‍ സമ്പന്നമായ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
രണ്ട്...
കാബേജ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
മൂന്ന്..
ബ്രൊക്കോളി ആണ് മൂന്നമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
ആപ്പിൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് ശരിയാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലം തന്നെയാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആറ്...
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഏഴ്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.
എട്ട്...
ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഒമ്പത്...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
പത്ത്...
ഹൃദയത്തിന്റെ ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, 'സാല്‍മണ്‍ ഫിഷ്' (കോര). ഹൃദയത്തിന് ഏറ്റവുമധികം ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡാണ് ഈ മീനില്‍ ഏറെയും അടങ്ങിയിരിക്കുന്നത്. കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...
ഒന്ന്...
റെഡ് മീറ്റ് പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
രണ്ട്...
പായ്ക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത്തരം ബേക്കറി പലഹാരങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരവും വർദ്ധിപ്പിക്കും. ഇവയില്‍ പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലാകാം. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം.
മൂന്ന്...
സോഫറ്റ് ഡ്രിങ്ക്സും സോഡയുമൊക്കെ ഒഴിവാക്കുക. സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാത്സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോൾ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലിൽ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.