+

മാസപ്പടി കേസിൽ തുടർ നടപടികളുമായി ഇ.ഡി ; വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

മാസപ്പടി കേസിൽ തുടർ നടപടികളുമായി ഇ.ഡി ; വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇഡി അപേക്ഷ നൽകി. ഇതോടെ കേസുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കുകയാണ് ഇഡി എന്നാണ് സൂചന. സിഎംആർഎൽ എക്‌സാലോജിക് കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഇഡി കോടതിയിൽ അപേക്ഷ നൽകി കുറ്റപത്രം വാങ്ങിയിരുന്നു.

ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകർപ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇഡി ഇപ്പോൾ വീണ്ടും കേസുമായി മുന്നോട്ട് പോകുന്നുവെന്ന സൂചന ലഭിക്കുന്നത്. ഇപ്പോൾ ആവശ്യപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചതിന് ശേഷം ഇനി നോട്ടീസ് അയച്ച് തുടർനടപടികളിലേക്ക് നീങ്ങുകയാകും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുക.

facebook twitter