കിടിലൻ മുട്ട കറി

02:20 PM Feb 03, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:

മുട്ട – 5 (പുഴുങ്ങിയത്)
സവാള – 5 എണ്ണം ( അരിഞ്ഞത് )
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്‌
കറിവേപ്പില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

ആദ്യം ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു ചൂട് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് 1 മിനിറ്റ് വേവിക്കുക, ഇതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം. നല്ല രുചികരമായ മുട്ട കറി റെഡി.