തൃശൂർ: ബി.ജെ.പി. തൃശൂർ സിറ്റി ജില്ലാ നേതൃയോഗം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ മാറ്റം വരുന്ന തെരഞ്ഞെടുപ്പ് ആണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കുക എന്നുള്ളതാണ് പാർട്ടിയുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വികസിത കേരളം, വികസിത തൃശൂർ സൃഷ്ടിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുവെന്നും അദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ: ബി. ഗോപാലകൃഷ്ണൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, മേഖല ജനറൽ സെക്രട്ടറിമാരായ രവികുമാർ ഉപ്പത്ത്, സേവ്യൻ പള്ളത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷർ വിജയൻ മേപ്രത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, ഡോ. വി. ആതിര, പൂർണിമ സുരേഷ്, ബിജോയ് തോമസ്, സുജയ് സേനൻ, സൗമ്യ സലേഷ്, ജില്ലാ സെക്രട്ടറിമാരായ നിജി കെ.ജി., മുരളി കൊളങ്ങട്ട്, റോഷൻ നേതൃത്വം നൽകി.