തിരുവല്ലയിലെ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ വൈദ്യുത കമ്പികൾ മാറ്റി സ്ഥാപിച്ചു

02:15 PM Jul 20, 2025 |


തിരുവല്ല : തേവലക്കര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ വൈദ്യുത കമ്പികൾ മാറ്റി സ്ഥാപിച്ചു. അലൂമിനിയം കമ്പികൾക്ക് പകരമായി ഏരിയൽ ബെൻ്റ്ഡ് കേബിൾ (എ.ബി.സി ) ഉപയോഗിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. 

സ്കൂൾ മതിൽക്കെട്ടിന് പുറത്തുള്ള പോസ്റ്റിൽ നിന്നും ഹെഡ്മാസ്റ്റർ മുറിയോട് ചേർന്ന് പോസ്റ്റ് സ്ഥാപിച്ച് ആയിരുന്നു വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. സ്കൂൾ വളപ്പിന് ഉള്ളിലെ വൈദ്യുത പോസ്റ്റും അടുത്ത ദിവസം നീക്കം ചെയ്യും. തേവലക്കരയിൽ സ്കൂൾ വളപ്പിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്നുള്ള മുൻകരുതലിൻ്റെ ഭാഗമായി സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം കെഎസ്ഇബി മണിപ്പുഴ സെക്ഷനിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് ലൈൻ പുനസ്ഥാപിച്ചത്.

Trending :