+

ഫെബ്രുവരി മുതൽ വൈ​ദ്യു​തി ബി​ല്ല് യൂ​നി​റ്റി​ന് ഒ​മ്പ​തു പൈ​സ കു​റ​യും

: ഫെ​ബ്രു​വ​രി​യി​ലെ വൈ​ദ്യു​തി ബി​ല്ല് യൂ​നി​റ്റി​ന് ഒ​മ്പ​തു പൈ​സ കു​റ​യും. വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ വ​ന്ന അ​ധി​ക ചെ​ല​വ് പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ധ​ന തീ​രു​വ​യി​ന​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഒ​മ്പ​തു പൈ​സ​യാ​ണ് ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ല്ലാ​താ​കു​ന്ന​ത്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വു​മാ​യും വാ​ങ്ങ​ലു​മാ​യും ബ​ന്ധ​പ്പെ​ട്ട് കെ.​എ​സ്.​ഇ.​ബി​ക്ക് അ​ധി​ക

പാ​ല​ക്കാ​ട്: ഫെ​ബ്രു​വ​രി​യി​ലെ വൈ​ദ്യു​തി ബി​ല്ല് യൂ​നി​റ്റി​ന് ഒ​മ്പ​തു പൈ​സ കു​റ​യും. വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ വ​ന്ന അ​ധി​ക ചെ​ല​വ് പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ധ​ന തീ​രു​വ​യി​ന​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഒ​മ്പ​തു പൈ​സ​യാ​ണ് ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ല്ലാ​താ​കു​ന്ന​ത്. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വു​മാ​യും വാ​ങ്ങ​ലു​മാ​യും ബ​ന്ധ​പ്പെ​ട്ട് കെ.​എ​സ്.​ഇ.​ബി​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​യ തു​ക​യാ​ണ് തീ​രു​വ ഇ​ന​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. 

യൂ​നി​റ്റി​ന് പ​ര​മാ​വ​ധി 10 പൈ​സ​യി​ൽ കൂ​ടു​ത​ൽ ഈ ​ഇ​ന​ത്തി​ൽ ഈ​ടാ​ക്കാ​നാ​വി​ല്ലെ​ന്ന് വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നി​ഷ്‍ക​ർ​ഷി​ച്ചി​രു​ന്നു. ഈ ​തു​ക കെ.​എ​സ്.​ഇ.​ബി​ക്ക് ല​ഭി​ച്ചാ​ലും ബാ​ക്കി 21.73 കോ​ടി​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​തു​ക​കൂ​ടി അ​ധി​ക ഇ​ന്ധ​​ന തീ​രു​വ​യാ​യി ഈ​ടാ​ക്കാ​ൻ അ​നു​വാ​ദം വേ​ണ​മെ​ന്നും കാ​ണി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. യൂ​നി​റ്റി​ന് 9.41 പൈ​സ വെ​ച്ച് പി​രി​ക്കേ​ണ്ടി​വ​രു​മെ​ങ്കി​ലും ഒ​മ്പ​തു പൈ​സ നി​ര​ക്കി​ൽ അ​ധി​ക തീ​രു​വ​ക്ക് അം​ഗീ​കാ​രം വേ​ണ​മെ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ.

ഡി​സം​ബ​ർ 10ന് ​റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഹി​യ​റി​ങ് ന​ട​ത്തി ജ​നു​വ​രി മാ​സ ബി​ല്ലി​നൊ​പ്പം ഈ​ടാ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന, യൂ​നി​റ്റി​ന് 10 പൈ​സ ഇ​ന്ധ​ന സെ​സി​നോ​ടൊ​പ്പം ഒ​മ്പ​തു പൈ​സ ചേ​ർ​ത്ത് 19 പൈ​സ​യു​ടെ ബി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ക​ള​മൊ​രു​ങ്ങു​ക​യും ചെ​യ്തു.

1000 വാ​ട്സി​ന് താ​ഴെ ക​ണ​ക്ട​ഡ് ലോ​ഡു​ള്ള, 40 യൂ​നി​റ്റി​ൽ താ​ഴെ ഉ​പ​ഭോ​ഗ​മു​ള്ള​വ​രെ തീ​രു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​താ​യ​ത്, ഇ​വ​രൊ​ഴി​കെ​യു​ള്ള​വ​രി​ൽ ശ​രാ​ശ​രി 100 യൂ​നി​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഒ​മ്പ​തു രൂ​പ അ​ധി​ക​ബാ​ധ്യ​ത വ​ന്നു. ഈ ​തു​ക​യാ​ണ് ഫെ​ബ്രു​വ​രി​യി​ലെ ബി​ൽ മു​ത​ൽ കു​റ​യു​ക. ഇ​ത്ത​ര​ത്തി​ൽ ഈ​ടാ​ക്കി​യ അ​ധി​ക തീ​രു​വ സം​ബ​ന്ധി​ച്ച വി​വ​രം തു​ക ല​ഭി​ച്ച് ഒ​രാ​ഴ്ച​ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.
 

facebook twitter