+

ആനയെഴുന്നള്ളിപ്പ് ; ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും.
തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
 

facebook twitter