+

ബയോ വെപ്പണ്‍ ഗവേഷണത്തിന് യുഎസ്എഐഡി ധനസഹായം നല്‍കിയെന്ന ആരോപണവുമായി ഇലോണ്‍ മസ്‌ക്

കോവിഡ് -19 ന്റെ ആവിര്‍ഭാവത്തിലേക്ക് നയിച്ച പ്രോജക്റ്റുകള്‍ ഉള്‍പ്പെടെയുള്ള ബയോ വെപ്പണ്‍ ഗവേഷണത്തിന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായം നല്‍കിയെന്ന ആരോപണവുമായി ഇലോണ്‍ മസ്‌ക് രംഗത്ത്. ഏജന്‍സിയെ ‘ക്രിമിനല്‍ സംഘടന’ എന്ന് അദ്ദേഹം മുദ്രകുത്തി.

ഇക്കോഹെല്‍ത്ത് അലയന്‍സിന് USAID 53 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന ഉപയോക്താവിന്റെ ഒരു പോസ്റ്റിന് വന്ന മറുപടിയായാണ് യുഎസ്എഐഡിക്ക് എതിരെ മസ്‌കിന്റെ അഭിപ്രായം വന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ കൊറോണ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തെ സഹായിക്കാന്‍ ഈ ഫണ്ടുകള്‍ ഉപയോഗിച്ചു, ഇത് കോവിഡ് -19 സൃഷ്ടിക്കുന്നതിന് കാരണമായെന്നാണ് മസ്‌ക് തന്റെ പോസ്റ്റില്‍ ആരോപിക്കുന്നത്.

facebook twitter