വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് നല്ലതാണോ? പാർശ്വഫലങ്ങൾ ഉണ്ടോ?

10:25 AM Aug 29, 2025 | Kavya Ramachandran

വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് നല്ലതാണോ? പാർശ്വഫലങ്ങൾ ഉണ്ടോ?


പല സെലിബ്രറ്റീസും രാവിലെ നെയ്യ് കഴിക്കുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അപ്പോഴൊക്കെ നമ്മൾ ആലോചിച്ചിട്ടുള്ള കാര്യമാണ് ഇത് നല്ലതാണോ എന്ന്. യഥാർത്ഥത്തിൽ രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായകരമാണ്.

എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്ന് നോക്കാം:

ദഹനത്തെ മെച്ചപ്പെടുത്തുന്നു:
വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.

തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു:
ഓർമ്മശക്തി കൂട്ടാനും, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ചർമ്മത്തിനും മുടിക്കും നല്ലത്:
നെയ്യ് കഴിക്കുന്നത് ചർമ്മത്തിന് തിളക്കവും നിറവും നൽകുകയും ചെറുപ്പത്തിൽ തന്നെ ചുളിവുകൾ വരുന്നത് തടയുകയും ചെയ്യും. മുടിക്ക് തിളക്കം നൽകാനും മുടി കൊഴിച്ചിൽ തടയാനും ഇത് സഹായിക്കും.

ഹോർമോൺ സന്തുലിതാവസ്ഥ:
സ്ത്രീകളിൽ ഹോർമോൺ ഉത്പാദനത്തിനും പ്രത്യുത്പാദന ആരോഗ്യത്തിനും ആവശ്യമായ ഫാറ്റി ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്.

എങ്ങനെ കഴിക്കാം
ചെറുചൂടുള്ള വെള്ളത്തിലോ പാലിലോ ഒരു സ്പൂൺ നെയ്യ് കലർത്തി രാവിലെ വെറും വയറ്റിൽ കഴിക്കാം.

അതേസമയം, മോശം കൊളസ്ട്രോൾ ഉള്ളവർക്കും പൊണ്ണത്തടിയുള്ളവർക്കും ഇത് നല്ലതല്ല. ഇതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും, ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുന്നത് പ്രധാനമാണ്.