മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റിൽ എത്തിയ ചിത്രമാണ് എമ്പുരാൻ. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ മാർച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റർ റൺ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളിൽ നിന്നും ഗ്രോസ് കളക്ഷൻ നേടിയത്. മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ നേടിയ ചിത്രവും എമ്പുരാനാണ്.
ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദർശനത്തിന് എത്തുന്നത്. ഏപ്രിൽ 24നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. അതായത് തീയറ്ററിൽ എത്തി 27 ദിവസത്തിന് ശേഷം. കൂടാതെ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
ആശീർവാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷൻ എന്നിവർ നിർമ്മിച്ച ചിത്രം 2019 ൽ ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു.