+

അരുണാചല്‍ പ്രദേശില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.

അരുണാചല്‍ പ്രദേശില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അരുണാചലിലെ ലോങ്ഡിംഗ് ജില്ലയില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ പോങ്ചൗ സര്‍ക്കിളില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പട്രോളിംഗ് ആരംഭിച്ചതെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

തുടര്‍ന്ന് സുരക്ഷാസേനയുടെ പട്രോളിങ്ങിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. വെടുവെയ്പ്പിനിടെ ഭീകരര്‍ മ്യാന്‍മര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമ?ഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി കടന്നെന്നാണ് വിവരം.

Trending :
facebook twitter