ഡല്‍ഹി: കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലെ ജചല്ദാര് വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു വിദേശ ഭീകരനെ വധിച്ചു. പാകിസ്ഥാന് നിവാസിയായ സഫിയുള്ളയാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുലര്‍ച്ചെ ഓപ്പറേഷന് ആരംഭിച്ചതെന്ന് ഹന്ദ്വാര എസ്എസ്പി മുഷ്താഖ് അഹമ്മദ് ചൗധരി പറഞ്ഞു.
സുരക്ഷാ സേന ഒരു എകെ-47 റൈഫിള്‍, നാല് മാഗസിനുകള്‍, ഒരു ഗ്രനേഡ്, മറ്റ് ആക്ഷേപകരമായ വസ്തുക്കള്‍ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.ഒരു ഐഇഡി കണ്ടെടുത്ത് നശിപ്പിച്ചതോടെ കുല്‍ഗാമില്‍ വലിയൊരു ദുരന്തം ഒഴിവായതായും സൈന്യം അറിയിച്ചു.