എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻട്രൻസ് യോഗ്യത നേടിയവർക്ക് സർക്കാർ, എയ്ഡഡ്, സ്വയംഭരണ, സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക് ഓപ്‌ഷനുകൾ സമർപ്പിക്കാം. 16ന് രാവിലെ 11വരെ www.cee.kerala.gov.inൽ ഓപ്ഷൻ നല്കാൻ സാധിക്കുക.
ഓപ്ഷൻ നൽകാത്തവരെ അലോട്ട്മെന്റിന് പരിഹനിക്കുന്നതല്ല. ഈ ഘട്ടത്തിൽ നൽകുന്ന ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ പുതുതായി നല്കാൻ കഴിയില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകണം. 18ന് ആദ്യ അലോട്ട്മെന്റ് നടക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.