+

എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി

ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായിക എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. അമിതവേഗതയിൽ വണ്ടി ഓടിച്ചതിനാണ് താരത്തിന് 1044 യൂറോ പിഴ ചുമത്തിയത്

ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായിക എമ്മ വാട്‌സണ് പിഴ ചുമത്തി ഇംഗ്ലണ്ടിലെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോടതി. അമിതവേഗതയിൽ വണ്ടി ഓടിച്ചതിനാണ് താരത്തിന് 1044 യൂറോ പിഴ ചുമത്തിയത്. ഇതോടൊപ്പം ആറ് മാസം വാഹനം ഓടിക്കുന്നതിൽ നിന്നും എമ്മയ്ക്ക് വിലക്കും കോടതി ഏർപ്പെടുത്തി.

അമിതവേഗതയിലുള്ള ഡ്രൈവിങ്ങിനാണ് താരത്തിന് വിലക്കും പിഴയും നേരിടേണ്ടി വന്നിരിക്കുന്നത്. 2024ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 30 MPH സ്പീഡ് ലിമിറ്റുള്ള റോഡിൽ 38 MPH വേഗതയിലായിരുന്നു നടിയുടെ ഡ്രൈവിങ്ങെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് പെനാൽട്ടി പോയിന്റുകൾ താരത്തിന്റെ ഡ്രൈവിങ്ങിന് നേരത്തെ തന്നെയുണ്ടായിരുന്നു

facebook twitter