+

ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാൻ മുള്‍ട്ടാണി മിട്ടി

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കും മുഖക്കുരു സാധ്യതയുള്ള ചര്‍മമുള്ളവര്‍ക്കും മികച്ച തെരഞ്ഞെടുപ്പാണ് മുള്‍ട്ടാണി മിട്ടി. ഇവ ചര്‍മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും സുഷിരങ്ങളൊക്കെ ആഴത്തില്‍ വൃത്തിയാക്കാനും സഹായിക്കുന്നതുമാണ്. ഹൈപ്പര്‍ പിഗ്മെന്റേഷന്‍, സൂര്യപ്രകാശമേറ്റുള്ള കേടുപാടുകള്‍ എന്നിവയ്ക്കും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഇവ ബെസ്റ്റാണ്.

ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവ നീക്കം ചെയ്ത ചര്‍മത്തെ മിനുസമാര്‍ന്നതാക്കുകയും ചെയ്യുന്നു. മാത്രമല്ല, ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും മുഖത്തെ ചുളിവുകളും നേര്‍ത്ത വരകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വാര്‍ധക്യ ലക്ഷണങ്ങള്‍ ചെറുക്കാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തടയാനും മുള്‍ട്ടാണി മിട്ടി സൂപ്പറാണ്. എന്നാല്‍ വരണ്ട ചര്‍മമുള്ള ആളുകള്‍ പതിവായി മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് ചര്‍മം കൂടുതല്‍ വരണ്ടതാക്കുന്നതാണ്. അതുകൊണ്ട് വല്ലപ്പോഴും മാത്രം ഇവര്‍ ഉപയോഗിക്കുക.

facebook twitter