എറണാകുളം പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദം ; ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നല്‍കിയാല്‍ കുട്ടിക്ക് സ്‌കൂളില്‍ തുടരാമെന്ന നിലപാടില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

06:49 AM Oct 16, 2025 |


എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്‌നപരിഹാരമായില്ല. ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നല്‍കിയാല്‍ കുട്ടിക്ക് സ്‌കൂളില്‍ തുടരാം എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. എന്നാല്‍ സമ്മതപത്രം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് അനസ് പറഞ്ഞു. 

നേരത്തെ നടന്ന സമവായ ചര്‍ച്ചയില്‍ സ്‌കൂളിന്റെ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് രക്ഷിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് നിലപാട് മാറ്റിയത്. 

പനിയെത്തുടര്‍ന്ന് കുട്ടി സ്‌കൂളിലെത്തില്ലെന്ന് രക്ഷിതാവ് പറഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരം സ്‌കൂളിനേര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം തുടരുകയാണ്.