'കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് ഇല്ല' ; എം.എൽ.എ പ്രതിഭയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്

01:45 PM Apr 30, 2025 |


ആലപ്പുഴ : കഞ്ചാവ് കേസിൽ യു. പ്രതിഭ എം.എൽ.എയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻറെ പേര് ചേർത്തിട്ടില്ല. ഒമ്പത് പേര് പ്രതി ചേർക്കപ്പെട്ട കേസിലെ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കുകയാണ് ചെയ്തത്. കേസിലെ ഒൻപതാം പ്രതിയായിരുന്നു കനിവ്. കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസ് പറയുന്നത്.

നേരത്തെ കേസിലെ സാക്ഷികൾ മൊഴി മാറ്റിയിരുന്നു. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമീഷണർക്ക് കൈമാറിയിരുന്നു.

ഡി​സം​ബ​ർ 28ന് ​കു​ട്ട​നാ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് ക​നി​വി​നെ​യും എ​ട്ട്​ സു​ഹൃ​ത്തു​ക്ക​ളെ​യും ത​ക​ഴി​യി​ൽ​നി​ന്ന്​ ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻറെ​യും ഇ​വ​രെ പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ൾ​പ്പെ​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഈ ​വ​സ്തു​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ക​നി​വ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ചേ​ർ​ത്ത​തി​ൽ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടിൽ പറയുന്നുണ്ട്. എം.​എ​ൽ.​യു​ടെ മ​ക​ന​ട​ക്ക​മു​ള്ള​വ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​യിരുന്നില്ല. ക​നി​വ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​ത് ക​ണ്ട​താ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​​​രാ​രും മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ല. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​ല്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.