ഒമാനില്‍ കൊലപാതക കേസില്‍ പ്രവാസി അറസ്റ്റില്‍. സ്വന്തം രാജ്യക്കാരനെ കൊലപ്പെടുത്തിയതിനാണ് പ്രവാസിയെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജലന്‍ ബാനി ബു അലി വിലായത്തില്‍ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഏഷ്യന്‍ രാജ്യക്കാരനാണ് അറസ്റ്റിലായത്. വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ പ്രവാസിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.