പ്രവാസി മലയാളി ഒമാനിലെ സലാലയില്‍ മരിച്ചു. കണ്ണൂര്‍ മാഹി പള്ളൂര്‍ ചൊക്ലി സ്വദേശി പടയന്‍ വളപ്പില്‍ മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയ ഇദ്ദേഹം മുന്‍പും സലാലയില്‍ ജോലി ചെയ്തിരുന്നു. സാഹിറയാണ് ഭാര്യ. മക്കള്‍: സൈഫുദ്ദീന്, സിയാവുദ്ദീന്, അഫ്സല്, ജാസ്മിന്, ജസീല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.