+

പ്രവാസി മലയാളി ദമാമില്‍ അന്തരിച്ചു

തിരുവനന്തപുരം, പാലോട് പെരിങ്ങമല സ്വദേശി ബൗണ്ടര്‍ റോഡരികത്ത് വീട്ടില്‍ നസീര്‍ അബൂബക്കര്‍ കുഞ്ഞ് (55) ആണ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.
സൗദി അറേബ്യയിലെ ദമാമില്‍ രോഗ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, പാലോട് പെരിങ്ങമല സ്വദേശി ബൗണ്ടര്‍ റോഡരികത്ത് വീട്ടില്‍ നസീര്‍ അബൂബക്കര്‍ കുഞ്ഞ് (55) ആണ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.
ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളിയായിരുന്ന നസീര്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് 12 ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
അബൂബക്കര്‍ കുഞ്ഞ് കാസിംപിള്ള, സഫറബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ജലീല ബീവി.
മൃതദേഹം ദമാമില്‍ സംസ്‌കരിക്കും.
 
facebook twitter