+

രാവിലെ നടക്കാനിറങ്ങിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

സൗദി അറേബ്യയില്‍ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണു, കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുണ്‍ കുമാർ (48) ആണ് കിഴക്കൻ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മരിച്ചത്

സൗദി അറേബ്യയില്‍ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണു, കൂടെയുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തിരുവനന്തപുരം നെയ്യാറ്റിൻകര, കാരക്കോണം, സ്വദേശി ജെ. അരുണ്‍ കുമാർ (48) ആണ് കിഴക്കൻ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മരിച്ചത്. അല്‍ഖോബാർ കോർണിഷില്‍ സഹപ്രവർത്തകരൊടൊപ്പമുള്ള നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നുവർ ഉടൻ തന്നെ തൊട്ടടുത്തുള്ള അല്‍ഖോബാർ അല്‍മന ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലെത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ഹൃദയാഘാതം മരിക്കുകയായിരുന്നു. ദമ്മാമില്‍ എല്‍ ആൻഡ് ടി കമ്ബനിയുടെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജീവനക്കാരനാണ്

facebook twitter