+

ഒമാനിൽ കാർ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മലയാളി യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദ്(35) ആണ് ഒമാനിലെ ഖാബൂറയിലുണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ബിസിനസ് ആവശ്യാർത്ഥം സുഹാറിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 

കോഴിക്കോട്: മലയാളി യുവാവ് ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദ്(35) ആണ് ഒമാനിലെ ഖാബൂറയിലുണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ബിസിനസ് ആവശ്യാർത്ഥം സുഹാറിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 

അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഹമീദിന്റെ പിതാവും ഏതാനും വർഷം മുൻപ് ഓമാനിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. മസ്‌കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ ഹമീദ്, റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

facebook twitter