+

‘എക്സ്ട്രീം ആയിട്ടുള്ള സപ്പോർട്ടാണ് ബേസിൽ നൽകിയത്, ഒരു പുതുമുഖ നടനോട് അങ്ങനെ ചെയ്യേണ്ട കാര്യം ബേസിലേട്ടനില്ല’: സന്ദീപ് പ്രദീപ്

‘എക്സ്ട്രീം ആയിട്ടുള്ള സപ്പോർട്ടാണ് ബേസിൽ നൽകിയത്, ഒരു പുതുമുഖ നടനോട് അങ്ങനെ ചെയ്യേണ്ട കാര്യം ബേസിലേട്ടനില്ല’: സന്ദീപ് പ്രദീപ്

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് സന്ദീപ് പ്രദീപ്. ഷോർട്ട് ഫിലിമുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബേസിൽ നായകനായ ഫാലിമിയിലൂടെ സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം മികച്ച പ്രേക്ഷക അഭിപ്രായം നേടിയ സിനിമായായ പടക്കളത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയതും താരമായിരുന്നു.

ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ബേസിലിനൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് സന്ദീപ്. ഒരു പുതുമുഖ നടനെ സപ്പോർട്ട് ചെയ്യേണ്ടതിനേക്കാളും സപ്പോർട്ട് ബേസിൽ തന്നിട്ടുണ്ടെന്നും. പുതിയൊരു ആർട്ടിസ്റ്റിന് കൊടുക്കേണ്ട സ്വീകാര്യതയേക്കാൾ കൂടുതൽ സ്‌നേഹവും പരിഗണനയും ബേസിലേട്ടന്റെ ഭാ​ഗത്തു നിന്ന് ലഭിച്ചിട്ടുണ്ടെന്നുമാണ് സന്ദീപ് അഭിമുഖത്തിൽ പറയുന്നത്.

ഇൻഡസ്ട്രിയിൽ ലീഡ് ആയിട്ടുള്ള ഡയറക്ടറും ആർട്ടിസ്റ്റുമായിട്ടുള്ള വ്യക്തി നൽകുന്നതിനേക്കാളും എക്സ്ട്രീം ആയിട്ടുള്ള സപ്പോർട്ടാണ് ബേസിൽ നൽകിയതെന്നും ഇന്റർവ്യൂവിൽ സന്ദീപ് പറയുന്നു.

ഇപ്പോൾ ഇന്റർവ്യൂസിലും വെറുതെ തന്നെ പുകഴ്ത്തി ബേസിൽ സംസാരിക്കാറുണ്ടെന്നും. ബേസിലേട്ടനെ കാണുമ്പോൾ നമ്മൾ വളരെ ഇൻസ്പയർഡാകുമെന്നും സന്ദീപ് പറയുന്നു. അതു കൂടാതെ നാളെ ഒരു പുതുമുഖം വന്നാൽ വളരെ സ്നേഹത്തോടെ പെരുമാറൻ ബേസിലേട്ടന്റെ പെരുമാറ്റത്തിലൂടെ നമ്മൾക്കും സാധിക്കുമെന്നും അത്രയും സ്‌നേഹം തന്നൊരാളാണ് ബേസിലെന്നും സന്ദീപ് പറയുന്നു.

facebook twitter