മുഖം തിളങ്ങാന്‍ ഉപയോഗിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

04:10 PM Aug 14, 2025 | Kavya Ramachandran



മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും മുഖം തിളങ്ങാനും കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും അതിലൂടെ മുഖക്കുരുവിനെ തടയാനും സഹായിക്കും.

കടലമാവ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

1. കടലമാവ്- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും മൂന്ന് ടേബിള്‍സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

2. കടലമാവ്- തേന്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു നുള്ള് പാല്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

3. കടലമാവ്- കോഫി- തൈര്

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍സ്പൂണ്‍ കോഫി പൊടി, രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

4. കടലമാവ്- തക്കാളി- തൈര്

ഒരു ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, ഒരു ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.

5. കടലമാവ്- കറ്റാര്‍വാഴ ജെല്‍

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം.  10 മിനിറ്റിന് ശേഷം കഴുകി കളയാം. 

6. കടലമാവ്- പപ്പായ

ഒരു ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾസ്പൂൺ പപ്പായ പൾപ്പ്, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ മിശ്രിമാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം