രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്

03:20 PM Feb 03, 2025 | Neha Nair

ഡല്‍ഹി: രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ 41 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 87.02ൽ എത്തി. ഓഹരി വിപണിയും നഷ്ടത്തിലാണ്. വ്യാപാരത്തിൻ്റെ തുടക്കത്തിൽ സെൻസെക്സ് 700 പോയിൻ്റും നിഫ്റ്റി 205 പോയിൻ്റും താഴ്ന്നു. ട്രംപിന്‍റെ തീരുവ വർധനവിന് പിന്നാലെ യാണ് ഇന്ത്യൻ രൂപ റെക്കോഡ് തകർച്ചയിലെത്തിയത്.

അതേസമയം ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ കൂട്ടിയ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ കൂട്ടി കാനഡയും തിരിച്ചടിച്ചു.

 തീരുവ കൂട്ടുന്ന കാര്യം മെക്സിക്കോയും ആലോചിക്കുകയാണ്. യുഎസിനെതിരെ ലോകവ്യാപാര സംഘടനയെ സമീപിക്കുമെന്ന് ചൈന അറിയിച്ചു. അതിനിടെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും നികുതി ചുമത്തുമെന്ന് ട്രംപ് സൂചന നൽകി.