+

കുടുംബ വഴക്ക്; മാനന്തവാടിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

മകന്‍ റോബിനാണ് കുത്തിയത്.

വയനാട് മാനന്തവാടിയില്‍ അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ബേബിക്ക് നെഞ്ചില്‍ കുത്തേറ്റത്. മകന്‍ റോബിനാണ് കുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. 

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

facebook twitter