+

വടകരയില്‍ 6ാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തില്‍ കേസ്

കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. തടഞ്ഞുവെക്കല്‍, പരിക്കേല്‍പ്പിക്കല്‍, ബാലനീതി വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കോഴിക്കോട് വടകരയില്‍ ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിന് പ്രേരണ നല്‍കിയതിന് രണ്ടാനമ്മക്കെതിരെയും പൊലീസ് കേസ് എടുത്തു. കഴിഞ്ഞ തിങ്കഴാഴ്ചയാണ് സംഭവം.

കുട്ടിയെ ഉപദ്രവിച്ചു എന്നാണ് കേസ്. വടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ജോമോന്‍ എന്ന ആള്‍ക്കെതിരെയാണ് വടകര പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ കഴുത്തിന് പിടിച്ച് മര്‍ദിച്ചെന്നും ടോര്‍ച്ച് കൊണ്ടും കൈ കൊണ്ടും അടിച്ച് കുട്ടിയെ പരിക്കേല്‍പിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്‌ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു പോയിരുന്നു. തടഞ്ഞുവെക്കല്‍, പരിക്കേല്‍പ്പിക്കല്‍, ബാലനീതി വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Trending :
facebook twitter