+

വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടിയ പ്രതി പിടിയിൽ

വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടിയ പ്രതി പിടിയിൽ
ഇ​രി​ങ്ങാ​ല​ക്കു​ട: വ്യാജ എഫ്.ബി അക്കൗണ്ട് നിർമിച്ച് 23 ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ. കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് സ്വ​ദേ​ശി​യാ​യ 70കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​ന്ന​മാ​ൾ വീ​ട്ടി​ൽ ല​ത്തീ​ഫി​നെയാണ് (44) ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ന​ദീ​റ ഷാ​ൻ എ​ന്ന​പേ​രി​ൽ പ്ര​വാ​സി യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ല​ത്തീ​ഫ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.
70കാ​ര​നു​മാ​യി നി​ര​ന്ത​രം ഫേ​സ്ബു​ക്കി​ലൂ​ടെ സ​ന്ദേ​ശം കൈ​മാ​റി​യ പ്ര​തി ത​ന്റെ 11കാ​രി​യാ​യ മ​ക​ൾ​ക്ക് ര​ക്താ​ർ​ബു​ദ​മാ​ണെ​ന്നും ഗ​ൾ​ഫി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും 20 ല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​ക്ക് ചെ​ല​വാ​യെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ത​വ​ണ​ക​ളാ​യി തി​രി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഗൂ​ഗി​ൾ പേ ​വ​ഴി 15 ല​ക്ഷ​ത്തോ​ളം രൂ​പ അ​ബ്ദു​റ​ഹ്മാ​നി​ൽ​നി​ന്ന് കൈ​പ്പ​റ്റി.
പി​ന്നീ​ട് ന​ദീ​റ ഷാ​നി​ന്റെ അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വ് ല​ത്തീ​ഫ് ആ​ണെ​ന്നും ത​നി​ക്കും അ​ർ​ബു​ദ​മാ​ണെ​ന്നും കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ച് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യും ത​വ​ണ​ക​ളാ​യി വാ​ങ്ങുകയായിരുന്നു. പ​ണം തി​രി​ച്ചു​ചോ​ദി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​താ​യ​തിനെ തുടർന്നാണ് താ​ൻ ച​തി​ക്ക​പ്പെ​ട്ടെ​ന്ന് 70കാ​ര​ന് മനസ്സിലായത്. തുടർന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകുകയായിരുന്നു.
facebook twitter