1.ഉലുവ മിക്സ്
നൂറ് ഗ്രാം ഉലുവ വെള്ളത്തില്‍ നന്നായി കുതിര്‍ത്തു മുളപ്പിക്കുക .
മുളപ്പിച്ച ഉലുവയ്ക്കൊപ്പം ഒരു ഏത്തപ്പഴം ,ഒരു മുട്ട എന്നിവ ചേര്‍ത്ത് ഒരു മിക്സ് തയ്യാറാക്കാം.
മുടിയില്‍ നന്നായി ഓയില്‍ തേച്ചു മസാജ് ചെയ്യുക .
ഓയില്‍ മസാജിന് ശേഷം ചൂടുവെള്ളത്തില്‍ മുക്കിപിഴിഞ്ഞ ടൗവ്വല് തലയില്‍ പൊതിഞ്ഞു ആവി കൊള്ളിക്കുക
അതിനുശേഷം ഈ മിക്സ് നന്നയി തേച്ചു പിടിപ്പിക്കുക
ഒരു മണിക്കൂറിനു ശേഷം കഴുകുക.
2.കഞ്ഞിവെള്ളം മിക്സ്
കഞ്ഞിവെള്ളം രണ്ടു ദിവസം വെച്ച് നന്നായി പുളിപ്പിക്കുക.
പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് ഉലുവയും മുട്ടയും ചേര്‍ത്ത് പേസ്റ്റ് ആക്കുക
തലയില്‍ നന്നായി എണ്ണ തേച്ചു മസാജ് ചെയ്ത ശേഷം തേച്ചു പിടിപ്പിക്കുക
3. എണ്ണ
വെളിച്ചെണ്ണയിലേക്ക് മുരിങ്ങഇല,കറിവേപ്പില ,കറ്റാര്‍വാഴ സവാള ,കരിംജീരകം എന്നിവയുടെ നീര് ചേര്‍ത്ത്
തിളപ്പിച്ച് എണ്ണയായി ഉപയോഗിക്കാം