+

'കേസരി 2' ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു

അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് കേസരി 2. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ഏപ്രിൽ 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി വൻ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

ചിത്രം ജൂൺ 13ന് ജിയോ ഹോട്ട് സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഇതുവരെ പറഞ്ഞ് കേൾക്കാത്ത ചിത്രത്തിലെ ആ ഇതിഹാസ കഥ കാണൂ എന്നാണ് ജിയോ ഹോട്ട്സ്റ്റാർ സ്ട്രീം സംബന്ധിച്ച പോസ്റ്റിന് ക്യാപ്ഷൻ നൽകിയത്. കരൺ സിംഗ് ത്യാഗിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.

അതേസമയം നിറയെ ഇമോഷൻസും ഡ്രാമയും ഉള്ള സിനിമയാണ് കേസരി 2 എന്നാണ് വ്യാപകമായി ലഭിച്ച റിവ്യൂ. ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ അടക്കം മികച്ച പ്രതികരണം ഉണ്ടാക്കുന്നുണ്ട്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര ആനന്ദ് തിവാരി എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
 
facebook twitter