വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാരീസൻ’. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ടീസർ പുറത്തെത്തി. ഒരു ഫീൽ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്പെൻസിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈർഘ്യമുള്ള ടീസർ. റോഡ് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളാണ്.