
കാസർഗോഡ് : നീലേശ്വരത്ത് മനോഹരമായ ഒരു ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് സാധ്യമായതില്‍ സന്തോഷമുണ്ടെന്നും നഗരസഭയെ പ്രത്യേകം അഭിനന്ദിക്കുന്നതായും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ അനവധി വികസനപ്രവർത്തനങ്ങള്‍ നടക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ . മേഖല കേരളത്തിലാണെന്നത് അഭിമാനകരമാണെന്നും  പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന വികസനപ്രവർത്തനങ്ങള്‍ നേരിട്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. പി.ബേബി ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി പിന്തുണ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.  നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എം.പി പി.കരുണാകരന്, മുന്‍ എം.എല്‍.എ കെ.പി. സതീഷ്ചന്ദ്രന്, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി രമേശന്, കെ.യു.ആര്.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എസ്.പ്രേംകുമാര്‍, മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി ചെയര്മാന്മാരായ കെ.പി രവീന്ദ്രന് (മരാമത്ത്), വി.ഗൗരി (വികസനം), ഷംസുദ്ദീന് അറിഞ്ചിറ (ക്ഷേമം), ടി.പി ലത (ആരോഗ്യം), പി. ഭാര്‍ഗവി (വിദ്യാഭ്യാസം), വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ഷീബ,  മുനിസിപ്പാലിറ്റി മുന്‍ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന്, ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി.വി ദാമോദരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഏറുവാട്ട് മോഹനന്, കെ.വി. ദാമോദരന്‍, മാമുനി വിജയന്, പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത സ്വാഗതവും നഗരസഭ സൂപ്രണ്ടന്റ് സുധീര്‍ തെക്കടവന്‍ നന്ദിയും പറഞ്ഞു.
 
 
  
  
 