ന്യൂഡൽഹി : അഹ്മദാബാദിൽ ഇ.ഡി സമർപ്പിച്ച സാമ്പത്തിക തട്ടിപ്പുകേസിൽ മാധ്യമ പ്രവർത്തകൻ മഹേഷ് ലങ്കക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ ദൈനംദിന വിചാരണ നടത്തണമെന്നും മാധ്യമപ്രവർത്തകൻ ഹാജരാകണമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
കേസിൻറെ വാദം കേൾക്കൽ ജനുവരി ആറിന് നടക്കും. കേസിനെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതരുതെന്നും ഉത്തരവ് ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം ഇ.ഡിക്കുവേണ്ടി ഹാജരായ അറ്റോണി ജനറൽ തുഷാർ മേത്ത ജാമ്യത്തെ എതിർത്തു.
Trending :